- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോറിക്ക് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചു കയറി രണ്ടു പേർ മരിച്ചു; ഗുരുതര പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ
പാലക്കാട്: ലോറിക്കു പിന്നിൽ കോഴി കയറ്റിയെത്തിയ പിക്കപ്പ് വാൻ ഇടിച്ച് രണ്ടുപേർ മരിച്ചു. ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ റോഡിനു സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ പാലക്കാട് മേപ്പറമ്പ് പേഴുങ്കര സ്വദേശി നിഷാദ് (27), കൊടുന്തിരപ്പുള്ളി ശിവൻ (57) എന്നിവരാണു മരിച്ചത്. ഡ്രൈവർ നവക്കോട് ഷാജിറിനാണ് പരുക്കേറ്റത്.
ഞായറാഴ്ച പുലർച്ചെ 3.30നാണ് അപകടം. ഇരു വാഹനങ്ങളും കോയമ്പത്തൂർ ഭാഗത്തുനിന്നു പാലക്കാട്ടേക്കു പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പൂർണ്ണമായി തകർന്നു. കഞ്ചിക്കോട് അഗ്‌നിരക്ഷാസേനയെത്തി പിക്കപ്പ് വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റയാളെ വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
Next Story