ന്യൂഡൽഹി: ലോക്കോ പൈലറ്റില്ലാതെ ഉത്തരേന്ത്യയിൽ ട്രെയിൻ ഓടിയത് 160 കിലോമീറ്ററോളം എന്നത് ഇന്ത്യൻ റെയിൽവേയേയും ഞെട്ടിച്ചു. കത്വാ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്കുതീവണ്ടിയാണ് ലോക്കോ പൈലറ്റില്ലാതെ കശ്മീരിൽ നിന്ന് പഞ്ചാബ് വരെ ഓടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ആർക്കും ഇനിയും ഇതിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല.

റെയിൽ പാളത്തിലെ ചെരിവ് കാരണം ട്രെയിൻ തനിയെ നീങ്ങുകയായിരുന്നെന്നാണ് റിപ്പോർട്ട്. പലയിടങ്ങളിലും ട്രെയിനിന്റെ വേഗത മണികൂറിൽ 100 കിലോമീറ്ററിലധികമായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതെല്ലാം റെയിൽവേയേയും ഞെട്ടിച്ചു. വിശദപരിശോധന നടത്തും.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നിരവധി പേർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. ഗുരുതരവീഴ്ചയുണ്ടായിരിക്കുന്ന സാഹചര്യത്തിൽ സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.