- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏപ്രിൽ 19-ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം തെറ്റ്
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഏപ്രിൽ 19-ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം വ്യാപകമാണ്. ഇത് തെറ്റാണെന്ന് കമ്മീഷൻ അറിയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതുവരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മിഷൻ തീയതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് എക്‌സ് പ്ലാറ്റ് ഫോമിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലൂടെ മാത്രമായിരിക്കും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയെന്നും കമ്മിഷൻ എക്‌സിൽ കുറിച്ചു.
മാർച്ച് 12-ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നും മാർച്ച് 28-ന് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയാണെന്നുമായിരുന്നു വാട്‌സാപ്പ് സന്ദേശത്തിൽ പ്രചരിച്ചിരുന്നത്. ഏപ്രിൽ 19-ന് തിരഞ്ഞെടുപ്പ്, മെയ് 22-ന് വോട്ടെണ്ണൽ, മെയ് 30-ന് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ എന്നിങ്ങനെയായിരുന്നു വ്യാജ പ്രചാരണം.