- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടൂരിൽ ഇരുചക്രവാഹനം നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം; ഗൃഹനാഥന് ദാരുണാന്ത്യം
പത്തനംതിട്ട: അടൂരിൽ ഇരുചക്രവാഹനം നിയന്ത്രണംവിട്ട് കനാലിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രികൻ മരിച്ചു. അറുകാലിക്കൽ ചാങ്ങയിൽ ദേവീ ക്ഷേത്രത്തിനു മുൻഭാഗത്തായിരുന്നു അപകടം. അറുകാലിക്കൽ പ്രിയ ഭവനിൽ മുരളീധരൻ നായർ (67) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി എട്ടരയോടെ ഏഴംകുളം ജംക്ഷനിലേക്ക് കനാൽ റോഡ് വഴി സ്‌കൂട്ടറിൽ പോകവേ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ഭാര്യ: രാധാമണി. മക്കൾ: പ്രദീപ് ആർ. നായർ, പ്രിയ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ശ്രീലക്ഷ്മി.
Next Story