- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി മാഫിയയുടെ ആക്രമണം, മർദനമേറ്റ 4 പൊലീസുകാർ ആശുപത്രിയിൽ
കൊല്ലം: പൂജപ്പുരയിൽ സംഘർഷം അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘത്തിനു നേരെ ലഹരി മാഫിയയുടെ ആക്രമണം. യുവാക്കളായ പ്രതികളുടെ ആക്രണത്തിൽ നാലു പൊലീസുകാർക്ക് പരുക്കേറ്റു. ഞായറാഴ്ച വൈകിട്ട് ഏഴോടെ പൂജപ്പുര ക്ഷേത്രത്തിന് സമീപം കൂനംവിള ജംക്ഷനിലായിരുന്നു സംഭവം. പൊലീസിനെ ആക്രമിച്ച യുവാക്കളായ നാലു പ്രതികളെ സാഹസികമായാണു പൊലീസ് പിടികൂടിയത്.
നാലംഗ സംഘം ഏറ്റുമുട്ടുന്നെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോഴാണ് പൊലീസ് ലഹരി സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. ഇവരെ പിടികൂടി ജീപ്പിൽ കയറ്റുന്നതിനിടെ പൊലീസിനെ ആക്രമിക്കുകയായിരുന്നു. പേരിനാട് മംഗലഴികത്ത് വീട്ടിൽ അഭിലാഷ് (31), കുഴിയം ലക്ഷ്മി വിലാസത്തിൽ ചന്തു നായർ (23), സനേഷ്, അനൂപ് എന്നിവരെ സംഭവ സ്ഥലത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതി കടന്നുകളഞ്ഞു.
കുണ്ടറ എസ്‌ഐ എസ്.സുജിത്, എഎസ്‌ഐ എൻ.സുധീന്ദ്ര ബാബു, സിപിഒമാരായ ജോർജ് ജയിംസ്, എ.സുനിൽ എന്നിവർക്കാണ് മർദനമേറ്റത്. മർദനമേറ്റ പൊലീസ് ഉദ്യോഗസ്ഥരെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.