- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജവാൻ റമ്മിൽ തരി; വിൽപ്പന വിലക്കി എക്സൈസ്
തിരുവനന്തപുരം: തരി കണ്ടെത്തിയതിനെത്തുടർന്ന് 17 ബാച്ച് ജവാൻ റമ്മിന്റെ വിൽപ്പന എക്സൈസ് നിർത്തിവച്ചു. വരാപ്പുഴ വാണിയക്കാട് ഷോപ്പിൽ വിൽപനയ്ക്ക് എത്തിച്ച മദ്യക്കുപ്പികളിലാണ് ആദ്യം നിലവാരപ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിൽ ഈ ഷോപ്പിലെ എട്ടു ബാച്ചുകളിലെ മദ്യത്തിനും ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. വരാപ്പുഴ ഷോപ്പിലും ഒമ്പത് ബാച്ച് മദ്യത്തിൽ തരികൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് മറ്റു വിൽപന കേന്ദ്രങ്ങളിലെയും ജവാൻ റം പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉപയോഗ കാലാവധി കഴിഞ്ഞ മദ്യത്തിലാണ് സാധാരണ തരികൾ കാണാറുള്ളത്. ബോട്ട്ലിങ്ങിലെ അപാകവും ഇതിന് ഇടയാക്കും. ആവശ്യക്കാർ ഏറെയുള്ളതിനാൽ ജവാൻ റം പെട്ടെന്ന് വിറ്റുതീരാറുണ്ട്. കുപ്പിയിൽ നിറച്ച സമയത്തെ വീഴ്ചയാണോ എന്നും പരിശോധിക്കുന്നുണ്ട്. സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസാണ് ജവാൻ റം നിർമ്മിക്കുന്നത്.