- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച മൂന്നു പേർ അറസ്റ്റിൽ
രാജാക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. രാജാക്കാട് പൂപ്പാറ സ്വദേശികളായ ജെയ്‌സൺ(35), രാംകുമാർ(18), വിഘ്‌നേഷ് (28) എന്നിവരെയാണ് ശാന്തൻപാറ പൊലീസ് അറസ്റ്റുചെയ്തത്.
കുട്ടി, സംഭവം സഹപാഠികളായ കൂട്ടുകാരികളോട് പറഞ്ഞു. ഇവർ ക്ലാസധ്യാപികയെ അറിയിച്ചു. സ്‌കൂളധികൃതർ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂവരും പിടിയിലായത്.
മറ്റൊരു പ്രതികൂടിയുണ്ട്. ഇയാൾക്കുവേണ്ടി അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായവരെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡുചെയ്തു.
Next Story