- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുണ്ടറയിൽ പൊലീസിന് നേരെ ആക്രമണം നടത്തിയ നാലു പേർ അറസ്റ്റിൽ; പരിക്കേറ്റത് നാലു പൊലീസുകാർക്ക്; വിഡയോ വൈറലായതിന് പിന്നാലെ അറസ്റ്റും
കൊല്ലം: കുണ്ടറയിൽ പൊലീസിന് നേരെ ആക്രമണം നടത്തിയ നാലു പേർ അറസ്റ്റിൽ. കവലയിൽ ചിലർ തല്ലുണ്ടാക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയായിരുന്നു നാലംഗ സംഘത്തിന്റെ ആക്രമണം. സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അതിവേഗം തന്നെ പ്രതികളെ അറസ്റ്റ് ചെയ്തു. വീഡിയോ വൈറലായിരുന്നു.
ഞായറാഴ്ച രാത്രി 7.45-ഓടെയാണ് സംഭവം. ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിനു സമീപം കൂനംവിള ജങ്ഷനിലെ സംഘർഷം അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ്. എന്നാൽ, പൊലീസിനെ കണ്ടതോടെ സംഘം ഇവർക്കെതിരെ തിരിഞ്ഞു. സംഭവത്തിൽ കുണ്ടറ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ. എസ്.എൻ.സുജിത്ത്, എഎസ്ഐ. എൻ.സുധീന്ദ്രബാബു, സി.പി.ഒ.മാരായ ജോർജ് ജെയിംസ്, എ.സുനിൽ എന്നിവർക്ക് പരിക്കേറ്റു.
പൊലീസിനെ ആക്രമിച്ച നാല് പേരെയും പിടികൂടി പൊലീസ് ജീപ്പിൽ കയറ്റിയിരുന്നു. എന്നാൽ, ഇതിനിടയിൽ രണ്ടുപേർ ഓടി രക്ഷപ്പെടുകയായിരുന്നു. പെരിനാട് മംഗലഴികത്തുവീട്ടിൽ അഭിലാഷ് (31), കുഴിയം ലക്ഷ്മിവിലാസത്തിൽ ചന്തു നായർ (23) എന്നിവരാണ് പിടിയിലായത്. രക്ഷപ്പെട്ട സാനിഷ്, അരവിന്ദ് എന്നിവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ കാഞ്ഞിരകോട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.