- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ സമയത്ത് വീടിന്റെ വാതിൽ പൊളിച്ച് മോഷണം; സ്വർണവും പണവും കവർന്നു
പാലക്കാട്: ആറ്റുകാൽ പൊങ്കാലയ്ക്ക് വേണ്ടി കുടുംബം പോയ സമയത്ത് ചുനങ്ങാട് പിലാത്തറയിൽ വീടിന്റെ വാതിൽ പൊളിച്ച് മോഷണം. നാല് പവൻ സ്വർണവും വെള്ളി പാദസരങ്ങളും പതിനായിരം രൂപയും മോഷണം പോയി. പിലാത്തറ ആന്തൂർകുന്നത്ത് മനയിൽ സുധീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
വീടിന്റെ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയിരിക്കുന്നത്. രണ്ട് മുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷണം പോയതെന്ന് വീട്ടുടമ പറഞ്ഞു.
കുടുംബം ആറ്റുകാൽ പൊങ്കാലയ്ക്ക് വേണ്ടി പോയിരിക്കുകയായിരുന്നു. സമീപത്തെ വീട്ടുകാരാണ് മോഷണവിവരം അറിയിക്കുന്നത്. പൊലീസിൽ പരാതി നൽകി. സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
മറുനാടന് മലയാളി ബ്യൂറോ
Next Story