കോഴിക്കോട്: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ഉപേക്ഷിച്ച കേസിൽ പ്രതികളായ അച്ഛനും മകനും അറസ്റ്റിൽ. ബേപ്പൂർ സ്വദേശികളായ യഹിയ, മകൻ അൻസു എന്നിവരാണ് പിടിയിലായത്. കടം വാങ്ങിയ പണം തിരിച്ച് തരാത്തതിനെ തുടർന്നാണ് വ്യാപാരിയെ മർദ്ദിച്ചതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.

ഇന്നലെയാണ് അഞ്ച് പേരടങ്ങുന്ന സംഘം ഗോവിന്ദപുരം സ്വദേശിയായ ഉണ്ണികൃഷ്ണനെ തട്ടിക്കൊണ്ടുപോയത്. കടം വാങ്ങിയ പതിനാറര ലക്ഷം രൂപ തിരികെ നൽകാത്തതിനെ തുടർന്ന് ഇവർ ഉണ്ണികൃഷ്ണനെ തട്ടിക്കൊണ്ടുപോവുകയും മർദ്ദിക്കുകയുമായിരുന്നു. കേസിൽ മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. മർദ്ദനമേറ്റ ഉണ്ണികൃഷ്ണൻ കോഴിക്കോട് മെഡിക്കൽ കോളേജിൽചികിത്സയിലാണ്.