പാലക്കാട്: മരുന്ന് മാറികഴിച്ച മദ്ധ്യവയസ്‌കന് ദാരുണാന്ത്യം. പശുവിന്റെ ചെള്ള് കളയുന്നതിനുള്ള മരുന്ന് ചുമയ്ക്കുള്ള മരുന്നാണെന്ന് തെറ്റിദ്ധരിച്ച് കഴിക്കുകയായിരുന്നു. പാലക്കാട് തൃത്താല സ്വദേശി ഉമ്മർ (57) ആണ് മരിച്ചത്.

ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. മരുന്ന് മാറിക്കഴിച്ചതിന് പിന്നാലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഞായറാഴ്ച രാത്രി മരണം സംഭവിക്കുകയായിരുന്നു.