- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു വയസ്സുകാരിയെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കുമളി: ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ റുവയസ്സുകാരിയെ റോഡിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കുമളി പത്തുമുറി എസ്.വളവിന്റെ ഭാഗത്താണ് കുട്ടിയെ കണ്ടത്. നാട്ടുകാരാണ് കൂടുമായി കരഞ്ഞുകൊണ്ട് നിൽക്കുന്ന കുട്ടിയെ കണ്ടത്. നാട്ടുകാർ വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും കുട്ടി ഭയംമൂലം ഒന്നും സംസാരിച്ചില്ല.
കൈവശമുണ്ടായിരുന്ന കൂടിൽ മൂന്നുജോഡി വസ്ത്രങ്ങൾ ഉണ്ടായിരുന്നു. നാട്ടുകാർ കുമളി പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയെ സുരക്ഷിതയാക്കി. തുടർന്ന് വൈദ്യപരിശോധന നടത്തി. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആനവിലാസം ഷെൽട്ടർ ഹോമിലേക്ക് മാറ്റി. െവെകീട്ടോടെ കുട്ടിയുടെ ബന്ധുവെന്ന് പറഞ്ഞ് അസം സ്വദേശിയായ ഒരാൾ കുമളി പൊലീസ് സ്റ്റേഷനിലെത്തി. കുട്ടിയുടെ മാതാപിതാക്കൾ അസമിലാണെന്നും കുട്ടി താനറിയാതെ വീട്ടിൽനിന്ന് ഇറങ്ങിപ്പോയതാണെന്നും ഇയാൾ പറഞ്ഞു. മാതാപിതാക്കളുമായി വന്നാൽ മാത്രമേ കുട്ടിയെ വിട്ടുകൊടുക്കുകയുള്ളൂവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.