കൊല്ലം: സസ്യശാസ്ത്രലോകത്ത് പുതിയ ഫംഗസിനെ കണ്ടെത്തി. സാമൂതിരിമാരോടുള്ള ബഹുമാനാർഥം 'ഗോമ്പസ് സാമൂരിനോറം' എന്നാണ് പേരിട്ടത്. ജൈവാവശിഷ്ടങ്ങളെ മണ്ണിൽ അലിയിക്കാൻ സഹായിക്കുന്നതാണിത്.

വയനാട്ടിലെ ബാണാസുരസാഗർ അണക്കെട്ടിനു സമീപത്തെ കാട്ടിൽനിന്ന് കോഴിക്കോട് സാമൂതിരീസ് ഗുരുവായൂരപ്പൻ കോളേജിലെ ബോട്ടണി വിഭാഗം ഗവേഷകയായ ഡോ. കൃഷ്ണപ്രിയയും അസിസ്റ്റൻഡ് പ്രൊഫസർ ഡോ. ടി.കെ.അരുൺകുമാറുമാണ് കണ്ടെത്തിയത്. പഠനം ഫംഗൽ ഡൈവേഴ്സിറ്റി എന്ന അന്താരാഷ്ട്ര ജേണലിന്റെ ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.