തിരുവനന്തപുരം: കിളിമാനൂർ മടവൂരിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മടവൂർ കക്കോട് സുജിത്ത് ഭവനിൽ തുളസി-സുനിത ദമ്പതിമാരുടെ മകൻ സുജിത്ത് (26) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മടവൂർ കക്കോടുള്ള പാറക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം.

ജോലി ലഭിക്കാത്തതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിച്ച് സുജിത്ത് എഴുതിയതെന്ന് കരുതുന്ന കത്തും കണ്ടെത്തിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞ സുജിത്ത് പി.എസ്.സി പരിശീലനത്തിന് പോകുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മുതൽ സുജിത്തിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ പാറക്കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. സഹോദരി സുജി (മാളു). പള്ളിക്കൽ പൊലീസ് കേസെടുത്തു.