കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിൽക്കാൻ ഐ.എൻ.എൽ. വഹാബ് പക്ഷത്തിന്റെ തീരുമാനം. ചൊവ്വാഴ്ച കോഴിക്കോട്ട് ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. അടുത്തമാസം അഞ്ചിന് ചേരുന്ന സ്റ്റേറ്റ് കൗൺസിൽ യോഗത്തിലും ഇക്കാര്യം ചർച്ചചെയ്യും.

പിളർപ്പിന് ശേഷം ഐഎൻഎൽ കാസിം ഇരിക്കൂർ പക്ഷത്തിന് മുന്നണിയിൽ കാര്യമായ പരിഗണന കൊടുക്കുന്നുവെന്നും വഹാബ് പക്ഷത്തെ മുന്നണിയോഗത്തിലേക്ക് ക്ഷണിക്കുന്നില്ലെന്നും നേരത്തെതന്നെ പരാതി ഉയർന്നിരുന്നു.

ഇക്കാര്യം അറിയിച്ച് എൽഡിഎഫ് കൺവീനർക്ക് കത്തും നൽകി. കത്തിന് മറുപടി ലഭിച്ചില്ലെന്നും അവഗണന തുടരുന്നുവെന്നും കാണിച്ചാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം.