- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊണ്ടോട്ടിയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഹെറോയിനുമായി മൂന്ന് പേർ പിടിയിൽ
മലപ്പുറം: കൊണ്ടോട്ടിയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഹെറോയിനുമായി മൂന്ന് പേർ പിടിയിൽ. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് അജ്മൽ, ഉമറുൽ ഫാറൂഖ്, യഥുൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയോടെ അജ്മലിന്റെ വീടിനടുത്ത് നിന്നാണ് പിടികൂടിയത്. പ്രതികളിൽ നിന്നും പത്ത് ഗ്രാം ഹെറോയിൻ കണ്ടെടുത്തു. പിടിലായവരിൽ അജ്മൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
അറസ്റ്റിലായ മൂന്നംഗ സംഘം പ്രധാനമായും കൊണ്ടോട്ടി, രാമനാട്ടുകര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നവരാണെന്ന് പൊലീസ് പറയുന്നു. രണ്ട് ദിവസം മുമ്പ് മുംബൈയിൽ നിന്ന് കടത്തിയ ഹെറോയിനാണ് അന്വേഷണ സംഘം പിടികൂടിയത്.
യഥുനെതിരെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമക്കേസും ലഹരിക്കേസും നിലവിലുണ്ട്. ഉമറുൽ ഫാറൂഖിനെതിരെ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ ഉപദ്രവിച്ച കേസും നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.