- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി പി കേസിൽ സിപിഎമ്മിന്റെ നിരപരാധിത്വം ജനങ്ങൾക്കറിയാമെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കേസിൽ സിപിഎം നേതാക്കളെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്നും പാർട്ടിയുടെ നിരപരാധിത്വം ജനങ്ങൾക്ക് അറിയാമെന്നും എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. യു.ഡി.എഫ്. സർക്കാറിന്റെ കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ നിയമ പോരാട്ടം തുടരും. സിപിഎമ്മിന്റെ നിരപരാധിത്വം ജനങ്ങൾക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗിനെ കോൺഗ്രസ് പൂർണമായും തഴയുന്നു. ലീഗിന് രാജ്യസഭാ സീറ്റ് പരിഗണിക്കാം എന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ ലീഗിന്റെ സീറ്റ് ഒഴിവ് വരുമ്പോൾ അത് കോൺഗ്രസ് ഏറ്റെടുക്കും. ലീഗിനെ കോൺഗ്രസ് പരിഹസിക്കുകയാണ്. ഇതിനോട് പ്രതികരിക്കാൻ ലീഗിന് ശേഷിയില്ലേ. അതിനുള്ള നേതാക്കൾ ഇല്ലേ. ആറ് മാസം കഴിയുമ്പോൾ ഒഴിവ് വരുന്ന സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും. ബിജെപിക്കെതിരെ ശബ്ദമുയർത്താൻ ത്രാണിയില്ലാത്ത പാർട്ടിയായി കോൺഗ്രസും യുഡിഎഫും മാറി. ഇടതുപക്ഷത്തെ മാത്രമാണ് ഇക്കാര്യത്തിൽ ജനങ്ങൾക്ക് വിശ്വാസം.
നിലവിൽ നിയമസഭയിൽ ജയിക്കാൻ കോൺഗ്രസ് എംഎൽഎമാരുടെ വോട്ട് ലീഗിന് വേണ്ട. ലീഗിന് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയില്ലേ? നാണംകെട്ട് ഇങ്ങനെ യു.ഡി.എഫിൽ തുടരണോ എന്ന് അവർ തീരുമാനിക്കട്ടെ. കെപിസിസി. പ്രസിഡന്റും പ്രതിപക്ഷ നേതാവും ഇപ്പോൾ രണ്ട് ചേരികളിലാണ്. പ്രധാനമന്ത്രി പറഞ്ഞ ഇരട്ടയക്കം പൂജ്യം പൂജ്യം ആണെന്നും അദ്ദേഹം പരിഹസിച്ചു.