- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമി തരംമാറ്റി നൽകാൻ 5,000 രൂപ കൈക്കൂലി; ആലപ്പുഴയിലെ സ്മാർട്ട് വില്ലേജ് ഓഫീസിലെ രണ്ട് ജീവനക്കാർ വിജിലൻസ് പിടിയിൽ
ആലപ്പുഴ: ഭൂമി തരംമാറ്റി നൽകാൻ 5,000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ജീവനക്കാരെ വിജിലൻസ് സംഘം പിടികൂടി. പുന്നപ്ര സ്മാർട്ട് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വിനോദ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അശോകൻ എന്നിവരെയാണ് ആലപ്പുഴ വിജിലൻസ് ഡിവൈ.എസ്‌പി. ഗിരീഷ് പി. സാരഥിയും സംഘവും അറസ്റ്റ് ചെയ്തത്.
പുന്നപ്ര സ്വദേശിയാണ് പരാതിക്കാരൻ. ഇദ്ദേഹം അറിയിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം മൂന്നരക്ക് വില്ലേജ് ഓഫീസിൽവച്ച് പണം കൈമാറുന്ന സമയത്താണ് വിജിലൻസ് സംഘം എത്തിയത്. പണവുമായാണ് ഇരുവരും പിടിയിലായത്. 2023 ജൂൺ 22-നാണ് റവന്യൂമന്ത്രി കെ. രാജൻ പുന്നപ്ര സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ
Next Story