- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം പേട്ടയിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് തീപിടിത്തം
തിരുവനന്തപുരം: പേട്ടയിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് തീപിടിത്തം. പേട്ട പൊലീസ് സ്റ്റേഷനുസമീപം ചൊവ്വാഴ്ച രാത്രി 11.15-നാണ് സംഭവം ഉണ്ടായത്. ട്രാൻസ്ഫോമറിൽനിന്നും ആദ്യം പുക ഉയരുന്നതുകണ്ട സമീപത്തെ കടക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്.
തുടർന്ന് ഇവിടേക്കെത്തിയ ഒരു യൂനിറ്റ് ഫയർഫോഴ്സ് തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ ട്രാൻസ്ഫോമറിന് സമീപം പൊലീസ് പിടിച്ചിട്ടിരുന്ന രണ്ടു തൊണ്ടിവാഹനങ്ങളിലേക്ക് തീപടർന്നു.
ഇതോടെ രണ്ടാമത്തെ യൂണിറ്റും സംഭവസ്ഥലത്തേക്ക് എത്തി. തൊണ്ടിവാഹനമായ ഒരു കാർ പൂർണമായും കത്തിനശിച്ചു. നിലവിൽ തീ നിയന്ത്രണവിധേയമാണ്. മറ്റുഅപായങ്ങൾ ഇല്ല.
Next Story