- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടുദിവസമായി ആക്രമണസ്വഭാവം; പടയപ്പയ്ക്ക് മദപ്പാടെന്ന് സംശയം
മറയൂർ: ഇടുക്കിയിലെ കാട്ടാന പടയപ്പയ്ക്ക് മദപ്പാടെന്ന് സംശയം. രണ്ടുദിവസമായി ആക്രമണസ്വഭാവം കാണിക്കുന്ന പടയപ്പ പതിവിൽ നിന്നും വ്യത്യസ്തമായാണ് പെരുമാറുന്നത്. മൂന്നാർ-മറയൂർ അന്തസ്സംസ്ഥാന പാതയിൽ വാഹനങ്ങൾ ആക്രമിച്ച പടയപ്പയുടെ ചിത്രങ്ങളിൽ മദപ്പാടിന്റെ ലക്ഷണം കണ്ടതായി മറയൂർ സാൻഡൽ ഡിവിഷൻ ഡി.എഫ്.ഒ. എം.ജി.വിനോദ് കുമാർ പറഞ്ഞു.
തിങ്കളാഴ്ച മൂന്നാർ-മറയൂർ അന്തസ്സംസ്ഥാന പാതയിൽ ലോറി, കാർ, ബൈക്ക് എന്നിവ ഈ കാട്ടാന തകർത്തിരുന്നു. എന്നാൽ ഇന്നുവരെ പടയപ്പ ആളുകളെ ആക്രമിച്ചിട്ടില്ല. അതേസമയം, നിരവധി വാഹനങ്ങൾ തകർത്തിട്ടുണ്ട്. പ്രകോപിപ്പിക്കുന്നവർക്ക് നേരേമാത്രമേ പാഞ്ഞടുക്കുകയുള്ളൂ. എന്നാൽ, തിങ്കളാഴ്ച മുതൽ വ്യത്യസ്തമായ പെരുമാറ്റമാണ്. ഇത് മദപ്പാടുകൊണ്ടാണെന്ന് വനം വകുപ്പ് അധികൃതർ കരുതുന്നു.
ചൊവ്വാഴ്ച പുലർച്ചെയോടെ പടയപ്പ തെന്മല, ഗുണ്ടുമല ഭാഗത്ത് എത്തിയെങ്കിലും ശാന്തനായിരുന്നു. തീറ്റതേടിയുള്ള യാത്ര അവസാനിക്കുന്നത് തേയിലത്തോട്ടം തൊഴിലാളികൾ, ലയത്തിനുസമീപം നട്ടുവളർത്തിയ പച്ചക്കറിത്തോട്ടങ്ങളിലോ വാഴത്തോട്ടത്തിലോ ആണ്. എസ്റ്റേറ്റുകളിലുള്ള സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന റേഷൻ കടകൾ തകർത്ത് അരിയും ഗോതമ്പും തിന്നുന്നതും പടയപ്പയുടെ രീതിയാണ്.