അമ്പലപ്പുഴ: വിമുക്ത ഭടന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന സ്‌കൂട്ടർ ഇന്ധനം ഉപയോഗിച്ച് കത്തിച്ചു. തോട്ടപ്പള്ളി പുത്തൻപറമ്പിൽ വിഷ്ണുദാസിന്റെ സ്‌കൂട്ടരാണ് സാമൂഹിക വിരുദ്ധർ കത്തിച്ചത്. സ്‌കൂട്ടർ പൂർണമായും കത്തി നശിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. വിഷ്ണുദാസും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നു.

വീടിനു പുറത്തു നിന്നു തീയും പുകയും ഉയരുന്നതു കണ്ട് വിഷ്ണുദാസ് പുറത്തിറങ്ങിയപ്പോഴാണ് സ്‌കൂട്ടർ കത്തുന്നത് കണ്ടത്. പോർച്ചിൽ നിന്ന് സ്‌കൂട്ടർ മുറ്റത്തേക്ക് ഇറക്കിയ ശേഷമാണ് കത്തിച്ചത്. അമ്പലപ്പുഴ പൊലീസ് കേസെടുത്ത് നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ അന്വേഷണം നടത്തുന്നു.