കോട്ടയം: മുണ്ടക്കയം പുഞ്ചവയലിൽ ദമ്പതിമാരെ വെട്ടിപ്പരിക്കേൽപ്പിച്ചു. പുഞ്ചവയൽ കണ്ടംങ്കേരി തോമസ്(77) ഭാര്യ ഓമന(55) എന്നിവർക്കാണ് വെട്ടേറ്റത്. അയൽക്കാരനായ പള്ളിത്തടത്തിൽ കൊച്ചുമോനാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം.

രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. തോമസും ഭാര്യയും കുളിക്കാൻ പോകുന്നതിനിടെയാണ് വഴിയിൽവെച്ച് ഇരുവരെയും ആക്രമിച്ചത്. തോമസിന്റെ തലയിലും ഓമനയുടെ മുഖത്തുമാണ് വെട്ടേറ്റത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

ആദ്യം മുണ്ടക്കയത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദമ്പതിമാരെ പിന്നീട് കോട്ടയം മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റി. അയൽക്കാർ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസും പറയുന്നു.