- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റസിഡന്റ്സ് അസോസിയേഷനുകളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം മാർച്ച് 3ന്; എല്ലാ ജില്ലകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 2000 പ്രതിനിധികൾ മുഖാമുഖത്തിൽ പങ്കെടുക്കും
തിരുവനന്തപുരം: നവകേരള സൃഷ്ടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുമായുള്ള മുഖാമുഖം മാർച്ച് 3 ഞായറാഴ്ച എറണാകുളത്ത് നടക്കും. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 01.30 വരെയാണ് പരിപാടി.
സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 2000 പ്രതിനിധികൾ മുഖാമുഖത്തിൽ പങ്കെടുക്കും. നവകേരള സദസ്സിന്റെ തുടർച്ചയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട വിഷയങ്ങൾ സംക്ഷിപ്തമായി പരിപാടിയിൽ അവതരിപ്പിക്കാം. 50 ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി വേദിയിൽ മറുപടി നൽകും. ബാക്കി ചോദ്യങ്ങൾ എഴുതി നൽകാം.
മുഖാമുഖം പരിപാടി നടത്തിപ്പുമായി ബന്ധപെട്ട് സംഘാടക സമിതി അംഗങ്ങളെ നേരത്തെ തീരുമാനിച്ചിരുന്നു. കൊച്ചി കോർപ്പറേഷൻ മേയർ എം. അനിൽകുമാർ ആണ് ചെയർമാൻ. ജില്ലാകളക്ടർ എൻ.എസ്.കെ. ഉമേഷാണ് നോഡൽ ഓഫീസർ. ഹരിതചട്ടം പാലിച്ചായിരിക്കും പരിപാടി നടത്തുക.
പരിപാടിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടറുടെ ചേംബറിലും തുടർന്ന് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ഓൺലൈനായും അവലോകന യോഗം ചേർന്നു.