മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഷാർജയിലേക്ക് പോകാനെത്തിയ യാത്രക്കാരനിൽനിന്ന് 32 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചു. വടകര സ്വദേശി അബ്ദുൾ നാസർ മണത്തലയിൽനിന്നാണ് കറൻസി പിടിച്ചത്. കസ്റ്റംസും സിഐ.എസ്.എഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന ബോക്‌സിനുള്ളിൽ സൂക്ഷിച്ചിരുന്ന ജീൻസിന്റെ പോക്കറ്റിലും മറ്റുമായി ഒളിപ്പിച്ച വിദേശ കറൻസി പിടിച്ചത്.

20,000 യു.എസ്. ഡോളർ, 65,115 യു.എ.ഇ. ദിർഹം, 5,500 ഖത്തർ റിയാൽ എന്നിവയാണ് കണ്ടെടുത്തത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ വി.പി.ബേബിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.