ബസ്റ്റ് സ്റ്റാൻഡിൽ വെച്ച് ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമം; നീലിപ്പാറ സ്വദേശിനിയുടെ കഴുത്തിനും ചുമലിനും പരുക്ക്; ഭർത്താവ് അറസ്റ്റിൽ
- Share
- Tweet
- Telegram
- LinkedIniiiii
കൊഴിഞ്ഞാമ്പാറ: പാലക്കാട്ടെ കൊഴിഞ്ഞാമ്പാറ ബസ്സ്റ്റാൻഡിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. നീലിപ്പാറ സ്വദേശിയായ ഗീതയെയാണു ഭർത്താവ് ഷൺമുഖം കൊലപ്പെടുത്താൻ ശ്രമിച്ചത്. ഷൺമുഖത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് കൊഴിഞ്ഞമ്പാറയിൽ ഇന്ന് രാവിലെ 7.30ഓടെയാണ് യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. നീലിപ്പാറ സ്വദേശിനിയായ ഗീതുവിനെയാണ് ഭർത്താവ് ഷൺമുഖം ആക്രമിച്ചത്. കത്തികൊണ്ട് ഗീതുവിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ജോലിക്കു പോകുന്നതിനായി ബസ് കയറാൻ സ്റ്റാൻഡിൽ എത്തിയതായിരുന്നു ഗീത. ബസ് കാത്തുനിൽക്കുന്നതിനിടയിൽ ഷൺമുഖം അവരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവം കണ്ടെത്തിയ ബസ് ഡ്രൈവർ സുലൈമാനാണ് ഇയാളെ തട്ടിമാറ്റി ഗീതയെ രക്ഷിച്ചത്.
സുലൈമാൻ ആളുകളെ വിളിച്ചുകൂട്ടി. നാട്ടുകാർ ചേർന്ന് ഷൺമുഖത്തെ പിടിച്ചുമാറ്റുകയും ഗീതയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഗീതയ്ക്കു കഴുത്തിനും ചുമലിനും പരുക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ഗീതുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഷൺമുഖവും ഭാര്യയും പിരിഞ്ഞുതാമസിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനുമുൻപും ഇയാൾ ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇന്ന് ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല.
മറുനാടന് മലയാളി ബ്യൂറോ