- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക്ക് അനുകൂല മുദ്രാവാക്യം; ബെംഗളൂരുവിൽ മുളക് വ്യാപാരി അറസ്റ്റിൽ
ബെംഗളൂരു: പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചുള്ള കേസിൽ ഹാവേരിയിൽ നിന്ന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബയദഗിയിലെ മുളകു വ്യാപാരിയായ മുഹമ്മദ് ഷാഫി നാഷിപുഡിയെയാണു ബയദഗി പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപി സയദ് നസീർ ഹുസൈന്റെ വിജയാഘോഷത്തിനിടെ അനുയായികൾ വിധാൻസൗധയിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന ബിജെപി ആരോപണത്തെ തുടർന്നാണ് അറസ്റ്റ്.
തുടർന്ന് ഈ കേസ് അന്വേഷിക്കുന്ന വിധാൻസൗധ പൊലീസിനു പ്രതിയെ കൈമാറി. എന്നാൽ, പാക്ക് മുദ്രാവാക്യം വിളിച്ചെന്ന ബിജെപി ആരോപണം ഇനിയും തെളിഞ്ഞിട്ടില്ലെന്നും ഇയാളുടെ ശബ്ദ സാംപിളുകൾ പരിശോധിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ പാക്ക് മുദ്രാവാക്യ വിവാദത്തെ ചൊല്ലിയുള്ള ബിജെപികോൺഗ്രസ് വാക്‌പോരു തുടരുകയാണ്. ഇതു സംബന്ധിച്ച ഫൊറൻസിക് ലാബ് റിപ്പോർട്ട് സർക്കാർ മനഃപൂർവം പുറത്തുവിടുന്നില്ലെന്നു പ്രതിപക്ഷ നേതാവ് ആർ.അശോക ആരോപിച്ചു.
എന്നാൽ, അന്തിമ റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര വ്യക്തമാക്കി. കർശന നടപടിയുണ്ടാകും വരെ പ്രതിഷേധം തുടരാനാണു ബിജെപി തീരുമാനം. സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം ഗവർണർ താവർചന്ദ് ഗെലോട്ടിനെയും സമീപിച്ചിരുന്നു.