പന്തളം: ഇരുപതു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടിനുള്ളില്‍ മരിച്ചു നിലയില്‍ കണ്ടെത്തി. ചേരിക്കല്‍, മന്നം കോളനിയില്‍ അബ്ദുള്‍റഹീമിന്റെയും സബീലയുടെയും രണ്ടാമത്തെ മകന്‍ മുഹമ്മദ് അലിഫിനെയാണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടത്. അമ്മ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ ശേഷം ബാത്റൂമില്‍ പോയി മടങ്ങി വന്നപ്പോള്‍ മൂക്കിലൂടെയും വായിലൂടെയും പാല്‍ ഒലിച്ചിറങ്ങുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അടൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരണപ്പെട്ടിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സഹോദരന്‍ മുഹമ്മദ് റാഫി, പോസ്റ്റ് മാസ്റ്റത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് ചേരിയക്കല്‍ മുസ്ലീം പള്ളി കബര്‍സ്ഥാനില്‍ കബറടക്കും.