- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുഞ്ഞിമംഗലത്ത് സി പി എം ഓഫീസ് തകർത്തു
കണ്ണൂർ: കുഞ്ഞിമംഗലത്ത് സിപിഎം താമരംകുളങ്ങര ബ്രാഞ്ച് ഓഫീസായ ഷേണായി മന്ദിരം ആക്രമിച്ച് ഫർണ്ണിച്ചറുകളും കസേരകളും തകർത്തു. കൊടികൾക്ക് പുറമെ താമരംകുളങ്ങര, പറമ്പത്ത്, ഏഴിലോട്, എടാട്ട് പ്രചരണ ബോർഡുകളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.
ചൊവ്വാഴ്ച്ച പുലർച്ചെയാണ് സംഭവം. എടാട്ട് താമരംകുളംങ്ങര സുബ്രമണ്യ ക്ഷേണായ് സ്മാരക മന്ദിരം നേതാക്കൾ സന്ദർശിച്ചു.സമീപ പ്രദേശങ്ങളിൽ സ്ഥാപിച്ച കാസർഗോഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം വിബാലകൃഷ്ണൻ മാസ്റ്ററുടെ നിരവധി ബോർഡുകളും പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
നാടിന്റെ സമാധാനന്തരീക്ഷം തകർക്കാനുള്ള ചില ദുഷ്ടശക്തികളുടെ ആസൂത്രിതശ്രമമാണ് അക്രമത്തിന് പിന്നിലെന്നും. ഇരുട്ടിന്റെ മറവിൽ അഴിഞ്ഞാടിയ അക്രമികളെ ഉടൻ പിടികൂടാനും ശക്തമായ നടപടി സ്വീകരിക്കാനും പൊലീസ് തയ്യാറാകണമെന്ന് സി പി എം കണ്ണൂർ ജില്ലാ ആക്ടിങ് സെക്രട്ടറി ടി.വി.രാജേഷ് ആവശ്യപ്പെട്ടു.സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.