മംഗളൂരു-കോട്ടയം പ്രത്യേക തീവണ്ടി ശനിയാഴ്ചകളിൽ
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂർ: മംഗളൂരു-കോട്ടയം-മംഗളൂരു റൂട്ടിൽ ശനിയാഴ്ചകളിൽ പ്രത്യേക തീവണ്ടി (06075/06076) ഓടിക്കും. ഏപ്രിൽ 20 മുതൽ ജൂൺ ഒന്നുവരെയുള്ള ശനിയാഴ്ചകളിലാണ് സർവീസ്. 21 കോച്ചുള്ള വണ്ടിയിൽ 19 എണ്ണം സ്ലീപ്പറാണ്. രാവിലെ 10.30-ന് മംഗളൂരുവിൽനിന്ന് പുറപ്പെടും. രാത്രി 7.30-ന് കോട്ടയത്ത് എത്തും. ശനിയാഴ്ച രാത്രി 9.45-ന് തിരിച്ച് പുറപ്പെടും. ഞായറാഴ്ച രാവിലെ 6.55-ന് മംഗളൂരുവിൽ എത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.
Next Story