- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
തിരുവനന്തപുരം: വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് സംഭവം. ലേഡീസ് കമ്പാർട്ട്‌മെന്റിൽ ഇരുന്ന ആളോട് മാറാൻ വനിതാ ടിടിഇ ആവശ്യപ്പെട്ടപ്പോൾ ഇയാൾ അതിക്രമം നടത്തുകയായിരുന്നു. ട്രെയിൻ കൊല്ലം കഴിഞ്ഞപ്പോഴായിരുന്നു സംഭവം. പ്രതിയെ കായംകുളം ആർപിഎഫിന് കൈമാറി.
അതേസമയം റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ രംഗത്തെത്തി. കൊല്ലം സ്റ്റേഷനിൽ എത്തിയപ്പോൾ രണ്ട് പൊലീസുകാർ വന്ന് കാര്യങ്ങൾ ചോദിച്ച ശേഷം പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ തയാറായില്ലെന്നും ടിടിഇ പറഞ്ഞു. ആഴ്ചകൾക്കു മുന്പ് തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ അതിഥി തൊഴിലാളി തള്ളിയിട്ടു കൊലപ്പെടുത്തിയിരുന്നു.
Next Story