- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീ പോളിങ്
ന്യൂഡൽഹി: മണിപ്പൂരിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായ ബൂത്തുകളിൽ റീ പോളിങ് പ്രഖ്യാപിച്ചു. ഉഖ്റുൽ, ചിങ്ഗായ്, ഖരോങ് നിയമസഭ മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് ചൊവ്വാഴ്ച റീ പോളിങ് നടത്തുക.
കഴിഞ്ഞദിവസത്തെ പോളിങ്ങിനിടെ നാല് ബൂത്തുകളിൽ വോട്ടിങ് യന്ത്രങ്ങൾ അടിച്ച് തകർത്തിരുന്നു. 19ന് ആദ്യഘട്ട പോളിങ് നടന്നപ്പോഴും വിവിധയിടങ്ങളിൽ സംഘർഷവും വെടിവെപ്പും ഉണ്ടായിരുന്നു. തുടർന്ന് 11 ബൂത്തുകളിലും റീ പോളിങ് നടത്തിയിരുന്നു.
ഇന്നലെ ബിഷ്ണുപൂരിൽ നടന്ന ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പരുക്കേറ്റ രണ്ട് ജവാന്മാരുടെ നില ഗുരുതരമായി തുടരുകയാണ്.
Next Story