- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫേസ്‌ബുക്ക് ലൈവിൽ വന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു
ഇടുക്കി: ഫേസ്‌ബുക്ക് ലൈവിൽവന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ആലിൻചുവട് പുത്തൻപുരയിൽ രാജന്റെ മകൻ വിഷ്ണു (35)ആണ് തൂങ്ങി മരിച്ചത്.
ഞായറാഴ്ച രാവിലെ 11-നാണ് സംഭവം. ഫാനിൽ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാൾ ഫേസ്‌ബുക്ക് ലൈവിൽ വന്നത്. പിന്നീടുള്ള ദൃശ്യങ്ങൾ വ്യക്തമല്ല.
സുഹൃത്തുക്കൾ കതക് തകർത്ത് വീടിനുള്ളിൽ കയറിയപ്പോൾ വിഷ്ണു ഫാനിൽ തൂങ്ങിനില്ക്കുന്നത് കണ്ടത്. അപ്പോഴേക്കും മരിച്ചു. വിഷ്ണു വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വിഷ്ണുവിന് മാനസികപ്രശ്‌നങ്ങളുണ്ടായിരുന്നു. ഫേസ്‌ബുക്ക് ലൈവിൽ ഹെൽമെറ്റില്ലാതെ ബൈക്കോടിച്ചതിന് മുമ്പ് ആർ.ടി.ഒ. ഇദ്ദേഹത്തിന്റെ ലൈസൻസ് സസ്‌പെൻഡുചെയ്തിരുന്നു.
ഇടുക്കി ഹിൽവ്യൂ പാർക്കിൽ താത്കാലിക സുരക്ഷാ ജീവനക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്. ഇടുക്കി പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സംസ്‌കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.