- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു
പാലക്കാട്: ദേശീയപാത കണ്ണനൂരിൽ കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ മൂന്നു പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം. കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിയുക ആയിരുന്നു. തങ്കമുത്തുവിന്റെ മകനും ഭാര്യയും ബന്ധുവുമാണ് പരുക്ക് പറ്റിയ മറ്റുള്ളവർ. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.
Next Story