- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐസിയു പീഡനക്കേസ്: അതിജീവിത ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാൻ നിർദ്ദേശം
കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാൻ കമ്മിഷണർക്ക് നിർദ്ദേശം നൽകിയതായി ഉത്തരമേഖല ഐജി അറിയിച്ചുവെന്ന് അതിജീവിത.
ഡോ.കെ.വി.പ്രീതിക്കെതിരെ കൊടുത്ത പരാതിയിൽ എസിപി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് നൽകാനാണ് നിർദ്ദേശം. 12 ദിവസമായി കമ്മിഷണർ ഓഫിസിനു സമീപത്ത് അതിജീവിത സമരം ചെയ്യുകയാണ്. റിപ്പോർട്ട് ലഭിച്ച ശേഷം സമരം നിർത്തുമെന്നും അതിജീവിത അറിയിച്ചു.
പീഡനക്കേസിൽ ഡോ.കെ.വി.പ്രീതി തന്റെ മൊഴി പൂർണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ഈ കേസിലെ പൊലീസ് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്. റിപ്പോർട്ട നൽകാൻ കമ്മിഷണർ തയാറാകാതിരുന്നതോടെയാണ് അതിജീവിത സമരത്തിലേക്ക് തിരിഞ്ഞത്.
Next Story