സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സുൽത്താൻ ബത്തേരിയിലാണ് പോക്‌സോ കേസിൽ യുവാവിനെ പിടിയിലായത്. ചെതലയം കൈയാലക്കൽ വീട്ടിൽ കെ എം ഹംസ ജസീൽ (26)നെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ മാസത്തിലാണ് ഇയാൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.