- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചാലക്കുടിയിൽ മദ്യപാനത്തിടെ സുഹൃത്തിനെ മർദിച്ചയാൾ അറസ്റ്റിൽ
ചാലക്കുടി: മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ മർദിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. പരിയാരം കാഞ്ഞിരപ്പിള്ളി മണിയാടൻ വീട്ടിൽ ശരത് കുമാർ (35) ആണ് അറസ്റ്റിലായത്. ഏപ്രിൽ 22-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊല്ലംപറമ്പിൽ മഹേഷിനെയാണ് ശരത് കുമാർ ആക്രമിച്ചത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മഹേഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതാരാവസ്ഥയിൽ ചികിത്സയിലാണ്. അറസ്റ്റിലായ ശരത് കുമാറിനെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story