- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎമ്മിനെതിരെ ശബ്ദ സന്ദേശം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു
കണ്ണൂർ: പാനൂരിൽ സിപിഎമ്മിനെതിരെ സമൂഹ മാധ്യമങ്ങളിൽ ശബ്ദ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. കണ്ണൂർ ചമ്പാട്ടെ മുസ്ലിം ലീഗ് നേതാവ് നിങ്കിലേരി മുസ്തഫയ്‌ക്കെതിരെയാണ് കേസ്. ആർഎസ്എസിനേക്കാൾ വർഗീയതയുള്ള പാർട്ടിയാണ് സിപിഎം എന്നായിരുന്നു നിങ്കിലേരി മുസ്തഫ വാട്‌സ്ആപ്പിൽ അയച്ച ശബ്ദ സന്ദേശത്തിൽ ആരോപിച്ചത്. ഇതിനെതിരെ സിപിഎം ചമ്പാട് ലോക്കൽ സെക്രട്ടറി കെ ജയരാജൻ മാസ്റ്ററാണ് പൊലീസിൽ പരാതി നൽകിയത്. പാനൂർ പൊലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.
Next Story