- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്രസർവകലാശാലയുടെ നടപടിയിൽ പ്രതിഷേധം; വകുപ്പു മാറ്റത്തിൽ അവ്യക്തതകൾ മാത്രം
കാസർകോട്: വിദ്യാർത്ഥിനികളുടെ ലൈംഗികാതിക്രമ പരാതിയിൽ ആരോപണവിധേയനായ അദ്ധ്യാപകനെ വകുപ്പുമാറ്റി നിയമിച്ച കേരള കേന്ദ്രസർവകലാശാലയുടെ നടപടിയിൽ പ്രതിഷേധം ശക്തം. ഒരു പഠനവകുപ്പിലേക്ക് സ്ഥിരനിയമനം നടത്തിയയാളെ എങ്ങനെ മറ്റൊരു വകുപ്പിലേക്ക് മാറ്റുമെന്നാണ് ഉയരുന്ന ചോദ്യം.
കേരള കേന്ദ്രസർവകലാശാലയിലെ ഇംഗ്ലീഷും താരതമ്യ സാഹിത്യവും വിഭാഗത്തിലെ അസി. പ്രൊഫ. ബി. ഇഫ്തികർ അഹമ്മദിനെയാണ് എജുക്കേഷൻ വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചത്. വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലെ നാലുവർഷ ബിരുദ കോഴ്സ് നടത്തുന്ന ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമിൽ (ഐ.ടി.ഇ.പി.) ഇംഗ്ലീഷ് അദ്ധ്യാപകനായാണ് നിയമനം.
ദേശീയ വനിതാ കമ്മിഷന്റെ നിർദേശപ്രകാരം അദ്ധ്യാപകനെതിരായ വകുപ്പുതല അന്വേഷണം സുതാര്യമായി നടത്തുന്നതിനുവേണ്ടി താത്കാലികമായി മാറ്റുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ സർവകലാശാല നിയമത്തിലോ ചട്ടത്തിലോ ഇല്ലാത്ത വിധമാണ് വകുപ്പുമാറ്റമെന്നാണ് ആക്ഷേപം.