- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പയ്യന്നൂരിൽ യുവതിയും യുവാവും മരിച്ച നിലയിൽ
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ യുവതിയും യുവാവും മരിച്ച നിലയിൽ. മാതമംഗലം കോയിപ്ര സ്വദേശി അനില, സുദർശൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനിലയെ കൊലപ്പെടുത്തി സുദർശൻ ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. പൊലീസ് വിശദ അന്വേഷണം നടത്തും.
അനിലയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. കോരവയൽ സ്വദേശി ബെറ്റി എന്ന സ്ത്രീയുടെ വീട്ടിലാണ് അനിലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടു നോക്കാൻ ഏൽപ്പിച്ച സുദർശനെ മാതമംഗലത്തെ പുരയിടത്തിലെ കശുമാവിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
വീട്ടുകാർ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. അടുക്കളയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നും ദുർഗന്ധം വമിച്ചിരുന്നു.
Next Story