- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായ അഞ്ചു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി
പത്തനംതിട്ട: ഏറത്ത് കിണറ്റിൽ വീണ തൊട്ടിയെടുക്കാനിറങ്ങി അബോധാവസ്ഥയിലായ വീട്ടുടമയെയും രക്ഷിക്കാനിറങ്ങിയ നാല് പേരെയും നാട്ടുകാർ രക്ഷപ്പെടുത്തി. കിണറ്റിൽ വീണ തൊട്ടിയെടുക്കാൻ ഇറങ്ങിയ വീട്ടുടമ രാജുവും രക്ഷിക്കാൻ ഇറങ്ങിയ മറ്റു നാലു പേരുമാണ് അബോധാവസ്ഥയിലായത്. ഇന്ന് രാവിലെയാണ് സംഭവം.
ഓടിക്കൂടിയ നാട്ടുകാർ, ഫയർഫോഴ്‌സ് എത്തും മുൻപ് എല്ലാവരെയും രക്ഷിച്ചു. അഞ്ച് പേരെയും അടൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ആഴമേറിയ കിണറ്റിൽ ഓക്‌സിജന്റെ അഭാവം കാരണമാണ് അബോധാവസ്ഥയിലായത്.
Next Story