- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇറാനിയൻ ബോട്ട് തീരത്ത് അടുപ്പിച്ച് കോസ്റ്റ് ഗാർഡ്
കൊയിലാണ്ടി: പുറംകടലിൽ നിന്നും കസ്റ്റഡിയിൽ എത്തിച്ച ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് തീരത്ത് എത്തിച്ചു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്.
ഇവർ ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണെന്നാണ് വിവരം. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഇറാനിൽനിന്ന് രക്ഷപ്പെട്ടെത്തിയതാണെന്നാണ് ഇവർ കോസ്റ്റ് ഗാർഡിന് നൽകിയ മൊഴിയിൽ പറയുന്നത്. കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ആറു മത്സ്യത്തൊഴിലാളികളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്ധനം തീർന്ന ബോട്ട് കൊയിലാണ്ടി തീരത്ത് കുടുങ്ങുകയായിരുന്നു. കൊച്ചിയിൽ നിന്നുള്ള കോസ്റ്റ് ഗാർഡ് സംഘമാണ് ഇവരെ പിടികൂടിയത്. ഇറാനിയൻ ബോട്ടിന്റെ സാന്നിദ്ധ്യം സംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് പിടിയിലായത്
Next Story