- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്‌കൂട്ടർ കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് രണ്ടുപേർക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിന് അടിയിൽപെട്ട് സ്‌കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ, മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ 150 മീറ്ററോളം നിരങ്ങി മാറിയാണ് നിന്നത്.
എടത്വാ-തകഴി സംസ്ഥാന പാതയിൽ കേളമംഗലം പറത്തറ പാലത്തിന് സമീപം ബുധനാഴ്ച രാവിലെ എട്ട് മണിക്കാണ് അപകടം. തകഴി തടിമില്ലിലെ ജോലിക്കാരാണ് അപാകത്തിൽപ്പെട്ടവർ.
Next Story