- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമം; കൊൽക്കത്ത സ്വദേശി അറസ്റ്റിൽ
റാന്നി: താലൂക്ക് ആശുപത്രിയിൽ രോഗിയുടെ മാതാവ് കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈൽഫോൺ കാമറയിൽ പകർത്താൻ ശ്രമിച്ച കൊൽക്കത്ത സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഫുട്ബോൾ കളിക്കുന്നതിനിടെ കാലിന് പരുക്കേറ്റ മകനുമായി ചികിൽസയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ കുളിക്കാൻ ബാത്ത്റൂമിൽ കയറിപ്പോൾ കൊൽക്കത്ത സ്വദേശി മുജീദ് തൊട്ടടുത്ത ബാത്ത്റൂമിന്റെ വിടവിലൂടെ മൊബൈൽ കാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയായിരുന്നു. ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലുള്ള മകന് കൂട്ടിരിക്കാൻ എത്തിയതാണ് മുജീദ്.
ഇയാൾ കാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി ബഹളം വയ്ക്കുകയും മറ്റുള്ള രോഗികളുടെ കൂട്ടിരുപ്പുകാരും സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറുകയുമായിരുന്നു.
Next Story