കോഴിക്കോട്: മദ്യലഹരിയിൽ ഡ്രൈവർ തെറ്റായ ദിശയിൽ ഓടിച്ച ടിപ്പർ ലോറി സ്‌കൂട്ടറിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴ കുരിയാനിക്കൽ അബ്ദുറഹ്‌മാൻ (58), മകൾ റിനു ഫാത്തിമ (21) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയ പാതയിൽ അമ്പായത്തോട്ടിലെ ബാറിന് മുൻവശത്ത് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്.

റോഡരികിലെ ബാറിന് സമീപം നിർത്തിയിട്ടതായിരുന്നു ലോറി. പിന്നീട് ഡ്രൈവർ വാഹനത്തിൽ കയറുകയും ലോറി പെട്ടന്ന് റോഡിലേക്ക് കയറ്റി തെറ്റായ ദിശയിലേക്ക് പ്രവേശിക്കുകയുമായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ പറഞ്ഞു. സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ ഡ്രൈവറെ പരിശോധിച്ചപ്പോൾ ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് മനസിലാവുകയായിരുന്നു.

നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് അബ്ദുറഹിമാനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും റിനു ഫാത്തിമയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ടിപ്പർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട