- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആംബുലൻസിലെത്തി പരീക്ഷ എഴുതി; ഫുൾ എ പ്ലസ് നേടി ഷിയോണ
കുറ്റ്യാടി: ശസ്ത്രക്രിയ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം ആംബുലൻസിൽ എത്തി എസ്എസ്എൽസി പരീക്ഷ എഴുതിയ വിദ്യാർത്ഥിനി മുഴുവൻ വിഷയത്തിലും എപ്ലസ് നേടി. വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ ഷിയോണ സുധീർ ആണ് ആശുപത്രി കിടക്കയിൽ നിന്നെത്തി ഫുൾ എ പ്ലസ് നേടിയത്.
ഹിന്ദി പരീക്ഷയുടെ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. തൊട്ടടുത്ത ദിവസം നടന്ന ബയോളജി പരീക്ഷ എഴുതാൻ എത്തിയത് ആംബുലൻസിൽ. പരീക്ഷ എഴുതണമെന്ന ഷിയോണയുടെ ആവശ്യത്തിന് ഡോക്ടർ അനുമതി നൽകുകയായിരുന്നു. സ്‌കൂളിലെത്തി പരീക്ഷ എഴുതിയ ഷിയോണ ആംബുലൻസിൽ ആശുപത്രിയിലേക്ക് തിരികെ പോയി. മൊകേരി ചീക്കോന്നുംചാലിൽ സി.സി.സുധീറിന്റെയും എൻ.കെ.സിൽജയുടെയും മകളാണ്.
Next Story