കൊച്ചി: എറണാകുളം മരടിൽ വൻ രാസലഹരി വേട്ട.വിൽപ്പനയ്ക്കായി എത്തിച്ച രാസലഹരിയാണ് പിടികൂടിയത്.സംഭവത്തിൽ വൈറ്റില സ്വദേശി നിംസാനാണ് പിടിയിലായത്. കൊച്ചി സിറ്റി ഡാൻസാഫും മരട് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ്് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്നും 23.40 ഗ്രാം രാസലഹരി പിടികൂടിയതായി അധികൃതർ അറിയിച്ചു. കൊച്ചി പൊലീസ് കമ്മീഷണർ എസ് ശ്യാം സുന്ദറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. തൈക്കുടം ഓവർ ബ്രിഡ്ജിന് സമീപത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.