- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂവാറ്റുപുഴയിൽ നാട്ടുകാരെ കടിച്ചത് വളർത്തു നായ
തൊടുപുഴ: മൂവാറ്റുപ്പുഴയിൽ ഒമ്പതു പേർക്ക് നായയുടെ കടിയേറ്റ സംഭവത്തിൽ വിശദീകരണവുമായി നഗരസഭ. ഒമ്പതുപേരെയും തെരുവുനായ് ആക്രമിച്ചെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, ആക്രമിച്ചത് തെരുവുനായ് അല്ലെന്നും വളർത്തു നായ ആണ് ആക്രമിച്ചതെന്നും നഗരസഭ വ്യക്തമാക്കി. നായയുടെ ചങ്ങല അഴിഞ്ഞുപോവുകയായിരുന്നു. വളർത്തു നായയാണ് ആക്രമിച്ചതെന്ന് നായയുടെ ഉടമയും സമ്മതിച്ചുവെന്ന് മൂവാറ്റുപ്പുഴ നഗരസഭ പറഞ്ഞു.
നായയുടെ ഉടമയ്‌ക്കെതിരെ കേസ് നൽകുന്നതിനെക്കുറിച്ച് ആലോചിച്ചുവരുകായണെന്നും അധികൃതർ വ്യക്തമാക്കി. നായയുടെ ആക്രമത്തിൽ പരിക്കേറ്റ് ഒമ്പതുപേരാണ് മൂവാറ്റുപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. കുട്ടികളടക്കമുള്ളവർക്കാണ് കടിയേറ്റത്. അമ്പലത്തിൽ പോയവരും മദ്രസയിൽ പോയി മടങ്ങി വരുകയായിരുന്ന കുട്ടികൾക്കും ജോലിക്ക് ഇറങ്ങിയവർക്കുമാണ് നായയുടെ ആക്രമണമുണ്ടായത്.
Next Story