- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: കോഴിക്കോട് ബിലാത്തിക്കുളത്ത് നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥി മരിച്ചു. വെസ്റ്റ്ഹിൽ ഗവ. എൻജിനീയറിങ് കോളജിലെ അപ്ലൈഡ് ഇലക്ട്രോണിക്സ് മൂന്നാംവർഷ വിദ്യാർത്ഥി എറണാകുളം ചെല്ലാനം മാവുങ്കൽപറമ്പ് ശിവദാസിന്റെ മകൻ അനുരൂപ് (21) ആണ് മരിച്ചത്.
പുലർച്ചെ മൂന്നരയോടെയാണ് അപകടം. വിദ്യാർത്ഥികൾ ഹോസ്റ്റലിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. അനുരൂപ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന കോട്ടയം സ്വദേശി ഇജാസ് ഇഖ്ബാലിനെ (22) ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story