- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അംഗൻവാടി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ
നാദാപുരം: അംഗൻവാടി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ. നാദാപുരം ചെക്യാട് പഞ്ചായത്തിലെ അംഗൻവാടി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ അംഗൻവാടിക്കു സമീപം താമസിക്കുന്ന അശോകനെയാണ് വളയം പൊലീസ് പിടികൂടിയത്.
രക്ഷിതാക്കൾ വോട്ടു ചെയ്യാൻ പോയ സമയത്തും വിഷു ദിവസവും രണ്ടു കുട്ടികളെ വീട്ടിൽവച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണു പരാതി. അഞ്ച് വയസ്സിൽ താഴെയുള്ളതാണു രണ്ട് കുട്ടികളും. അംഗൻവാടി ജീവനക്കാർ, ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ മൊഴി രേഖപ്പെടുത്തിയശേഷം നാദാപുരം ഡിവൈസ്പിക്ക് കൈമാറുകയായിരുന്നു. ഇന്നലെ രാത്രി വളയം പൊലീസ് ഇയാളെ വളയം ഗവ.ആശുപത്രി റോഡിൽ വച്ച് കസ്റ്റഡിയിൽ എടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Next Story