- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊലീസുകാർക്കെതിരെ മണൽമാഫിയയുടെ ആക്രമണം
മലപ്പുറം: തിരൂരിൽ മണൽ കടത്തിയ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരെ മണൽ മാഫിയയുടെ ആക്രമണം. രണ്ട് സിപിഒമാർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ തിരൂർ വാക്കാടാണ് സംഭവം.
രാവിലെ നടക്കുന്ന പതിന് പട്രോളിംഗിന് ഇടയിൽ മണൽ കടത്തുന്ന ലോറി പൊലീസ് പിടിക്കുകയായിരുന്നു. ഡ്രൈവറെ കസ്റ്റഡിയിലുമെടുത്തു. ഇതിന് ശേഷം പൊലീസ് ജീപ്പ് വരാൻ വേണ്ടി കാത്തുനിൽക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമികൾ ഹെൽമെറ്റ് ഉപയോഗിച്ചും മറ്റും പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.
ശേഷം കസ്റ്റഡിയിലെടുത്ത ഡ്രൈവറെയും കൊണ്ട് ഇവർ രക്ഷപ്പെട്ടു. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവരെ വൈകാതെ പിടികൂടാമെന്ന കണക്കുകൂട്ടലിൽ തന്നെയാണ് പൊലീസ്.
Next Story